FRANCIS NORONHA
ഫ്രാൻസിസ് നൊറോണ
1972–ൽ ആലപ്പുഴയിൽ ജനിച്ചു. അച്ഛൻ: ക്ലീറ്റസ് നൊറോണ. അമ്മ: ബാർബരാ നൊറോണ. ആലപ്പുഴ സനാതനധർമ്മ വിദ്യാലയം, ആലപ്പുഴ എൻ.എസ്.എസ്. കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ആനുകാലികങ്ങളിൽ കഥകളെഴുതുന്നു. തൊട്ടപ്പൻ എന്ന കഥാസമാഹാരത്തിന് പ്രഥമ ചെമ്പിൽ ജോൺ പുരസ്‌കാരവും സാഹിദ് സ്മാരക സാഹിത്യതീരം പുരസ്‌കാരവും (2018) ടി.വി. കൊച്ചുബാവ പുരസ്‌കാരവും (2019) ലഭിച്ചു. സർക്കാർ ജീവനക്കാരൻ.