Book : ഭൂമിയുടെ അവകാശികൾ BHOOMIYUDE AVAKASHIKAL
Author : VAIKOM MUHAMMED BASHEER
Category : SHORT STORIES
ISBN : 8126405465
Binding : NORMAL
Publishing Date : 2025-06-30
Publisher : DC BOOKS
Edition : 31
Number of pages : 80
Language : MALAYALAM
തന്റെ യൗവനത്തിൽ പ്രബലമായിരുന്ന ഏകലോകാശയവും മനുഷ്യസാഹോദര്യബോധവും ബഷീറിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്നതിനു സംശയമില്ല. 'ഞാൻ എല്ലാ ജാതിയിലുംപെട്ട സ്ത്രീകളുടെ മുല കുടിച്ചിട്ടുണ്ട് ' എന്നും 'എല്ലാ ജാതിക്കാരുമായും രമിച്ചിട്ടുണ്ട് ' എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. ശ്രീമാന്മാർ അതെല്ലാം അശ്ലീലമാണെന്നേ കണ്ടുള്ളൂ. ആഹാരവും രതിയും മനുഷ്യൈക്യത്തിന്റെ മൗലികഘടകങ്ങളാണെന്നു നാം തിരിച്ചറിയുന്നത് മിശ്രഭോജനം, മിശ്രവിവാഹം എന്നെല്ലാംപറയുമ്പോൾ മാത്രമാണ്. 'എല്ലാ മുലകളിലും മുലപ്പാലാണ് ' എന്ന അറിവാണ് ബഷീറിന്റെ മനുഷ്യ സാഹോദര്യബോധത്തിന്റെ അടിത്തറ എന്നും പറയാം.