Book : ആനന്ദമഠം ANANDA MADOM
Author : BENKIM CHANDRA CHATTERJEE
Category : NOVELS
ISBN : 8126405805
Binding : NORMAL
Publishing Date : 2025-08-03
Publisher : DC BOOKS
Edition : 8
Number of pages : 104
Language : MALAYALAM
1773-ൽ ഉത്തരവംഗദേശത്തു നടന്ന സന്ന്യാസിവിപ്ലവവും വിദേശമേൽക്കോയ്മയുടെ ന്യൂനതകളുമാണ് ആനന്ദമഠത്തിന്റെ പശ്ചാത്തലം. രാജ്യസ്നേഹത്തിന്റെ ശംഖനാദമായ വന്ദേമാതരഗാനം ഈ കൃതിയിലടങ്ങിയിരിക്കുന്നു. ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ബംഗാളിലുണ്ടായ ഭീകരപ്രസ്ഥാനത്തിന്റെയും ദേശഭക്തിയുടെയും പ്രേരകശക്തികളിലൊന്ന് ആനന്ദമഠമായിരുന്നു. വിപ്ലവബോധം, പ്രവൃത്തിനിവൃത്തികളുടെ ആദർശസമന്വയം, കാല്പനികവൈഭവം, ഭാവഭംഗിതരംഗിതമായ ശൈലി എന്നിവ ഈ കൃതിയുടെ പ്രത്യേകതകളാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ വംഗജീവിതത്തിന്റെ പ്രരൂപമാണ് ഈ കൃതി.