JINSHA GANGA
ജിൻഷ ഗംഗ
1997–ൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്ത് മഴൂരിൽ ജനിച്ചു. അമ്മ: ഗീത, അച്ഛൻ: ഗംഗാധരൻ. കൊമേഴ്സിൽ ബിരുദാനന്തരബിരുദം കഴിഞ്ഞ് ഇപ്പോൾ തളിപ്പറമ്പ് ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപികയായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ കഥകൾ എഴുതാറുണ്ട്. കഥകൾക്ക് തകഴി സ്മാരക ചെറുകഥ പുരസ്‌കാരം, അശ്രഫ് ആഡൂർ സ്മാരക കഥാപുരസ്‌കാരം,
ശ്രീകണ്ഠാപുരം സാഹിത്യതീരം പുരസ്‌കാരം, ജോയിന്റ് കൗൺസിൽ സംസ്ഥാന കഥാപുരസ്‌കാരം, പയ്യന്നൂർ സാഹിത്യോത്സവ കഥാപുരസ്‌കാരം, എന്നിവ ലഭിച്ചിട്ടുണ്ട്