Shopping Cart

Subtotal:

LOGIN

image

VAIKOM MUHAMMED BASHEER

വൈക്കം മുഹമ്മദ് ബഷീർ (1908-1994) 1908 ജനുവരി 21-ന് വൈക്കം താലൂക്കിൽ തലയോലപ്പറമ്പിൽ ജനിച്ചു. തലയോലപ്പറമ്പിലുള്ള മലയാളം സ്‌കൂളിലും വൈക്കം ഇംഗ്ലിഷ് സ്‌കൂളിലും പഠിച്ചു. ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിൽ ചേർന്ന് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കോഴിക്കോട്ടു നടന്ന ഉപ്പുസത്യാഗ്രഹത്തിൽ പങ്കുകൊണ്ടു. അതിന്റെ പേരിൽ മർദ്ദനത്തിനിരയാകുകയും ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തു. പത്തു വർഷത്തോളം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു; പിന്നീട് ആഫ്രിക്ക, അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും. ബാല്യകാലസഖി, പാത്തുമ്മായുടെ ആട്, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്! എന്നീ കൃതികൾ ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം തർജ്ജമ ചെയ്തു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മതിലുകൾ, ശബ്ദങ്ങൾ, പ്രേമലേഖനം എന്നീ കൃതികളും പൂവൻപഴം ഉൾപ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഓറിയന്റ് ലോങ്മാൻ ഇംഗ്ലിഷിൽ പ്രസിദ്ധീകരിച്ചു. സാഹിത്യ അക്കാദമിയുടെയും കേരളസാഹിത്യ അക്കാദമിയുടെയും ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ഇന്ത്യാഗവൺമെന്റ് പദ്മശ്രീ നല്കി ആദരിച്ചു. 1994 ജൂലൈ 5-ന് നിര്യാതനായി.

Books of VAIKOM MUHAMMED BASHEER