MADHAVIKKUTTY
മാധവിക്കുട്ടി (1934-2009)
പ്രശസ്ത കവയിത്രി യശഃശരീരയായ നാലപ്പാട്ട് ബാലാമണിയമ്മയുടെയും മാതൃഭൂമി മാനേജിങ് എഡിറ്ററായിരുന്ന വി.എം. നായരുടെയും മകൾ. 1934 മാർച്ച് 31-ന് ജനിച്ചു. കമല സുരയ്യ എന്ന പേര് പിന്നീട് സ്വീകരിച്ചു. മലയാളത്തിലും ഇംഗ്ലിഷിലും എഴുതാറുണ്ടായിരുന്നു. ഏഷ്യൻ പോയട്രി പ്രൈസ്, കെന്റ് അവാർഡ്, ആശാൻ വേൾഡ് പ്രൈസ്, അക്കാദമി പുരസ്കാരം, കേരളസാഹിത്യ അക്കാദമി ചെറുകഥാ അവാർഡ്, വയലാർ അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 2001-ൽ കേരളസാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നല്കി ആദരിച്ചു. 2009 മെയ് 31-ന് അന്തരിച്ചു.