Shopping Cart

Subtotal:

LOGIN

image

JOSEPH ANNAMKUTTY JOSE

ജോസഫ് അന്നംകുട്ടി ജോസ് അധ്യാപക ദമ്പതികളുടെ മകനായി ജനനം. എഴുത്തുകാരൻ, ചലച്ചിത്ര താരം, റേഡിയോ ജോക്കി എന്നീ നിലകളിൽ അറിയപ്പെടുന്നു. ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽനിന്ന് ബി.കോം. ബിരുദവും എസ്.സി.എം.എസ്. കൊച്ചിയിൽനിന്ന് എം.ബി.എ.യും നേടി. പഠനകാലയളവിൽ സ്റ്റാർ ഓഫ് ദി ബാച്ച്, ബെസ്റ്റ് ഔട്ട്‌ഗോയിങ് സ്റ്റുഡന്റ് എന്നീ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. 2021-ലെ മികച്ച മെയിൽ ആർ ജെ ആയി ക്രീയേറ്റീവ് റേഡിയോ അവാര്‍ഡ്സില്‍ തെരഞ്ഞെടുക്കപ്പെട്ടു. 2022-ല്‍ ഇന്ത്യയുടെ 75-ാംസാംസ്കാരിക ബ്രാൻഡ് അംബാസഡർമാരിൽ ഒരാളായി സാംസ്കാരിക മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചു. സോഷ്യൽ മീഡിയയിൽ ഒരു ദശലക്ഷത്തിലധികമാളുകൾ പിന്തുടരുന്നു. സ്റ്റാൻഡ് അപ്പ് കോമഡി ഷോ, പ്രചോദനാത്മകമായ പ്രഭാഷണങ്ങൾ എന്നിവ ചെയ്യുന്നു. ഇപ്പോൾ റേഡിയോ മിർച്ചിയിൽ Stories with Joseph Annamkutty Jose എന്ന പരിപാടി അവതരിപ്പിക്കുന്നു. Buried Thoughts, ദൈവത്തിന്റെ ചാരന്മാർ എന്നീ കൃതികൾ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടംനേടി

Books of JOSEPH ANNAMKUTTY JOSE