Shopping Cart

Subtotal:

LOGIN

image

R Rajasree

ആർ. രാജശ്രീ 1977 ജൂലായ് 22-ന് കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിൽ ജനിച്ചു. അച്ഛൻ: പി.എൻ. രാജപ്പൻ മാസ്റ്റർ, അമ്മ; ആർ.രാജമ്മ. ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നായികാനിർമിതി: വഴിയും പൊരുളും, അപസർപ്പകാഖ്യാനങ്ങൾ: ഭാവനയും രാഷ്ട്രീയവും എന്നിവയാണ് പുസ്തകങ്ങൾ. കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കതയ്ക്ക് 2021-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് മലയാള വിഭാഗം & ഗവേഷണ കേന്ദ്രത്തിൽ അധ്യാപിക. മക്കൾ: നന്ദ ശ്രീപാർവതി, നിരഞ്ജൻ ശ്രീപതി.

Books of R Rajasree