Shopping Cart

Subtotal:

LOGIN

image

MUTTATHU VARKEY

മുട്ടത്തു വർക്കി 1917 ഏപ്രിൽ 18-ന് ചങ്ങനാശ്ശേരിക്കടുത്തുള്ള ചെത്തിപ്പുഴയിൽ ജനിച്ചു. പിതാവ് വാസ്തുശില്പ വിദഗ്ദ്ധനും ഫിഡിലിസ്റ്റുമായിരുന്ന മത്തായി; മാതാവ് അന്നമ്മ. എസ്.ബി. കോളജിൽ പഠിച്ച് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടി. തുടർന്ന് എസ്.ബി. ഹൈസ്‌കൂളിലും എം.പി. പോൾസ് ട്യൂട്ടോറിയലിലും അധ്യാപകനായി പ്രവർത്തിച്ചു. 1948-ൽ ദീപിക പത്രത്തിന്റെ സഹപത്രാധിപരായി; 26 വർഷം ആ ജോലിയിൽ തുടർന്നു. 69 നോവലുകൾ രചിച്ചു; അവയിൽ 31 രചനകൾ ചലച്ചിത്രങ്ങളായി. കൂടാതെ പത്ത് നാടകങ്ങളും പതിന്നാല് ചെറുകഥാസമാഹാരങ്ങളും രണ്ട് കവിതാസമാഹാരങ്ങളും ഡോ. ഷിവാഗോ, അക്ബർ എന്നിവരുടേതടക്കം പന്ത്രണ്ട് വിവർത്തനകൃതികളുമുൾപ്പെടെ 43 ഗ്രന്ഥങ്ങൾ വേറെയും രചിച്ചു. കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം എന്നിവയുടെ ജനറൽ കൗൺസിൽ അംഗമായിരുന്നു. സംസ്‌കൃതം, തമിഴ് എന്നീ ഭാഷകളിൽ വ്യുൽപത്തി നേടിയിരുന്നു. 1989 മെയ് 28-ന് അന്തരിച്ചു.

Books of MUTTATHU VARKEY