T.D.RAMAKRISHNAN
ടി ഡി രാമകൃഷ്ണന്
1961-ല്‍ തത്തമംഗലത്ത് ദാമോദരന്‍ ഇളയതിന്റെയും ശ്രീദേവി അന്തര്‍ജ്ജനത്തിന്റെയും മകനായി തൃശൂര്‍ ജില്ലയിലെ എയ്യാലില്‍ ജനിച്ചു. ആലുവ യു. സി. കോളജ്, മദിരാശി സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സതേണ്‍ റെയില്‍വേ പാലക്കാട് ഡിവിഷനില്‍ ചീഫ് കണ്‍ട്രോളറായി ഔദ്യോഗികവൃത്തിയില്നിന്നും വിരമിച്ചു. 2003-ല്‍ പ്രശസ്ത സേവനത്തിനുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ ദേശീയ അവാര്‍ഡും 2007-ല്‍ മികച്ച തമിഴ്-മലയാള വിവര്‍ത്തകനുള്ള ഇ.കെ. ദിവാകരന്‍പോറ്റി അവാര്‍ഡും 'നല്ലിദിശൈഎട്ടും' അവാര്‍ഡും നേടി. സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന നോവലിന് വയലാര്‍ അവാര്‍ഡും (2017) ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവലിന് 2010-ല്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ബഷീര്‍ അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചു.