Shopping Cart

Subtotal:

LOGIN

image

M.MUKUNDAN

എം മുകുന്ദന്‍ 1942-ല്‍ ഫ്രഞ്ചധീനപ്രദേശമായ മയ്യഴിയില്‍ ജനിച്ചു. 1961-ല്‍ ആദ്യകഥ വെളിച്ചം കണ്ടു. ഈ ലോകം, അതിലൊരു മനുഷ്യന്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എം.പി. പോള്‍ അവാര്‍ഡും മുട്ടത്തുവര്‍ക്കി അവാര്‍ഡും ദൈവത്തിന്റെ വികൃതികള്‍ സാഹിത്യ അക്കാദമി അവാര്‍ഡും എന്‍.വി. പുരസ്‌കാരവും നേടി. സാഹിത്യരംഗത്തെ സംഭാവനകളെ മുന്‍നിര്‍ത്തി ഫ്രഞ്ച് ഗവണ്‍മെന്റിന്റെ ഷെവലിയര്‍ അവാര്‍ഡ് (1998). ദല്‍ഹിയില്‍ ഫ്രഞ്ച് എംബസ്സിയില്‍ ഉദ്യോഗസ്ഥനായിരുന്നു. കേശവന്റെ വിലാപങ്ങള്‍ എന്ന നോവല്‍ 2003-ലെ വയലാര്‍ അവാര്‍ഡിന് അര്‍ഹമായി. കേരള സാഹിത്യ അക്കാദമി പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Books of M.MUKUNDAN