AMBIKASUTHAN MANGAD
അംബികാസുതൻ മാങ്ങാട്
കാസർകോട് ജില്ലയിലെ ബാരഗ്രാമത്തിൽ ജനനം. റാങ്കുകളോടെ എം.എ., എം.ഫിൽ ബിരുദങ്ങൾ. "കഥയിലെ കാലസങ്കല്പം' എന്ന വിഷയത്തിൽ ഡോക്ടറേറ്റ്. കാരൂർ, ഇടശ്ശേരി, അങ്കണം, ചെറുകാട്, അബുദാബി ശക്തി, മലയാറ്റൂർ പ്രൈസ്, വി.ടി. ഭട്ടതിരിപ്പാട്, എസ്.ബി.ടി., കോവിലൻ, വി.പി. ശിവകുമാർ കേളി അവാർഡ് തുടങ്ങി ഇരുപത്തേഴു പുരസ്കാരങ്ങൾ. കൊമേർഷ്യൽ ബ്രെയ്ക്കിന് മികച്ച ചെറുകഥയ്ക്കുള്ള കേരള സർക്കാരിന്റെ ടെലിവിഷൻ അവാർഡ് 2002-ൽ ലഭിച്ചു. ജീവിതത്തിന്റെ ഉപമയുടെയും (ആദ്യ കാമ്പസ് നോവൽ) പൊഞ്ഞാറിന്റെയും (ആദ്യ നാട്ടുഭാഷാനിഘണ്ടു) എഡിറ്റർ. നാല് നിരൂപണഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. മരക്കാപ്പിലെ തെയ്യങ്ങൾ ആദ്യ നോവൽ. എൻമകജെ കന്നടയിലും തമിഴിലും ഇംഗ്ലിഷിലും പ്രസിദ്ധീകരിച്ചു. കഥകൾ വിവിധ ഇന്ത്യൻ ഭാഷകളിലും ഇംഗ്ലിഷിലും വിവർത്തനം ചെയ്തിട്ടുണ്ട്. കാഞ്ഞങ്ങാട് നെഹ്‌റു കോളജിൽ മലയാളവിഭാഗം അദ്ധ്യക്ഷനായി സർവ്വീസിൽനിന്നും വിരമിച്ചു.