MUNEER HUSSAIN
മുനീർ ഹുസൈൻ
കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയിൽ ജനനം. കോയമ്പത്തൂരിലും ബാംഗ്ലൂരിലുമായി ഉപരിപഠനം. ഇൻഫോസിസിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി പ്രവർത്തിച്ചിട്ടുണ്ട്. ഹിമവാന്റെ ഉയരങ്ങളിൽ, ബംഗാൾ ഡയറിക്കുറിപ്പുകൾ എന്നീ രണ്ടു യാത്രാവിവരണങ്ങൾ രചിച്ചിട്ടുണ്ട്. ദുരന്തനിവാരണരംഗത്തെ സന്നദ്ധസംഘടനയായ കർമ്മ ഓമശ്ശേരിയുടെ സജീവവളന്റിയറും സമീക്ഷ ഗ്രന്ഥാലയത്തിന്റെ ഭാരവാഹിയുമാണ്. അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട് മെന്റിലെ അദ്ധ്യാപകനാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽനിന്നും കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.