ECHMUKKUTTY
എച്ച്മുക്കുട്ടി
തിരുവനന്തപുരത്ത് ജനനം. എം.എ. ബിരുദം. ഓൺലൈൻ മാധ്യമത്തിൽ എച്ചമുവോടുലകം എന്ന ബ്ലോഗിലും ഫേസ്ബുക്കിലും വിവിധ ഓൺലൈൻ പോർട്ടലുകളിലും ന്യൂസ് മാഗസിനുകളിലും എഴുതാറുണ്ടണ്ട്. വിവിധ മാധ്യമങ്ങളിൽ കഥകളും നോവലും യാത്രാക്കുറിപ്പുകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ടണ്ട്. ബ്ലോഗ് കഥകളുടെ സമാഹാരങ്ങളായ മൗനത്തിനപ്പുറത്തേക്ക്, ബ്ലോഗ് സുവനീർ, നേരുറവകൾ, ഭാവാന്തരങ്ങൾ, കഥാമിനാരങ്ങൾ എന്നിവയിൽ പങ്കാളി. അമ്മീമ്മക്കഥകൾ, വേറിട്ടു മാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ (നോവൽ), വ്യാഴവട്ടങ്ങളിൽ ചിതറിത്തെറിക്കുന്നത് (നോവൽ) എന്നിവ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങൾ