Shopping Cart

Subtotal:

LOGIN

image

S. K.POTTEKKAT

എസ്.കെ. പൊറ്റെക്കാട്ട് (1913-1982) 1913 മാർച്ച് 14-ന് കോഴിക്കോട്ട് ജനിച്ചു. യാത്രാവിവരണ ഗ്രന്ഥകാരൻ. നോവലിസ്റ്റ്, കഥാകൃത്ത്. 1949-ൽ കപ്പൽമാർഗ്ഗം ആദ്യത്തെ വിദേശയാത്ര നടത്തി. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂർവേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും പലതവണ സന്ദർശിക്കുകയും ഓരോ സ്ഥലത്തെയും സാമാന്യജനങ്ങളുമായി ഇടപഴകുകയും ചെയ്തു. ഒരു തെരുവിന്റെ കഥയ്ക്ക് കേരളസാഹിത്യ അക്കാദമി അവാർഡ് (1962), ഒരു ദേശത്തിന്റെ കഥയ്ക്ക് സാഹിത്യഅക്കാദമി അവാർഡും (1973) ജ്ഞാനപീഠ പുരസ്‌കാരവും (1980). കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഡോക്ടറേറ്റ് നല്കി ആദരിച്ചു. 1982 ഓഗസ്റ്റ് 6-ന് അന്തരിച്ചു. നാടൻ പ്രേമം, വിഷകന്യക (നോവൽ) എന്നിവ മറ്റു പ്രധാന കൃതികൾ.

Books of S. K.POTTEKKAT