SHAMSUDHEEN KUTTOTH
ഷംസുദ്ദീൻ കുട്ടോത്ത്
കോഴിക്കോട് ജില്ലയിലെ ആവള കുട്ടോത്ത് സ്വദേശി. ദേശാഭിമാനിയിൽ സീനിയർ സബ് എഡിറ്റർ. കോന്തലയിൽ പൊതിഞ്ഞ നക്ഷത്രങ്ങൾ (കവിതാസമാഹാരം), സൂചിയും നൂലും (നടൻ ഇന്ദ്രൻസുമായി ചേർന്ന്), കേട്ടെഴുതിയ ജീവിതങ്ങൾ (അഭിമുഖങ്ങൾ), മാധവിക്കുട്ടി രാഗം നീലാംബരി, ഓത്തുപള്ളി ഓർമ്മയിലെ തേൻതുള്ളി (എഡിറ്റർ), സ്നേഹം സ്നേഹത്താലെഴുതിയത് (അഷിതയുടെ കത്തുകൾ–എഡിറ്റർ), കെടാത്ത ചൂട്ട് (നാടകനടൻ മുഹമ്മദ് പേരാമ്പ്രയുടെ ജീവചരിത്രം) എന്നിവ പുസ്തകങ്ങൾ.