MALAYATTOOR RAMAKRISHNAN
മലയാറ്റൂർ രാമകൃഷ്ണൻ (1927-1997)
1927 മെയ് 30-ന് പാലക്കാട് പുതിയ കല്പാത്തിയിൽ ജനിച്ചു. ഒന്നാം റാങ്കോടെ ബി.എൽ. ബിരുദമെടുത്തു. 1958-ൽ ഐ.എ.എസ്. ഉദ്യോഗസ്ഥൻ. സബ് കലക്ടർ, കലക്ടർ, വകുപ്പുമേധാവി, ഗവൺമെന്റ് സെക്രട്ടറി, പൊതുമേഖലാസ്ഥാപനങ്ങളിൽ ചെയർമാനും എം.ഡി.യും, റവന്യൂബോർഡ് മെമ്പർ എന്നീ നിലകളിൽ ജോലി നോക്കി. 1981 ഫെബ്രുവരിയിൽ ഐ.എ.എസ്സിൽനിന്ന് രാജിവച്ചു. ഏഴു വർഷക്കാലം ലളിതകലാ അക്കാദമി ചെയർമാനായിരുന്നു. വേരുകൾ കേരളസാഹിത്യ അക്കാദമി അവാർഡും യന്ത്രം വയലാർ അവാർഡും സാഹിത്യപ്രവർത്തക അവാർഡും നേടി. ഇരുനൂറിൽപ്പരം ചെറുകഥകളും ഏതാനും തിരക്കഥകളും എഴുതിയിട്ടുണ്ടണ്ട്. കാർട്ടൂണിസ്റ്റ്, ചിത്രകാരൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു. 1997 ഡിസംബർ 27-ന് അന്തരിച്ചു.