Shopping Cart

Subtotal:

LOGIN

image

G.R.INDUGOPAN

ജി.ആർ. ഇന്ദുഗോപൻ 1974 ഏപ്രിൽ 19-ന് കൊല്ലം ഇരവിപുരം വാളത്തുംഗലിൽ ജനനം. ദീർഘകാലം പത്രപ്രവർത്തകനായിരുന്നു. ശ്രദ്ധേയനായ ജീവചരിത്ര രചയിതാവ്. ഗദ്യത്തിന്റെ വിവിധ ശാഖകളിലായി മുപ്പതിലേറെ പുസ്തകങ്ങൾ. പ്രധാന അവാർഡുകൾ: കഥയ്ക്ക് സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം, കേരളസാഹിത്യ അക്കാദമി ഗീതാ ഹിരണ്യൻ പുരസ്കാരം, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാരം, പദ്മരാജൻ പുരസ്‌കാരം, വി.പി. ശിവകുമാർ കേളി അവാർഡ്, ഇടശ്ശേരി പുരസ്‌കാരം, കുങ്കുമം നോവൽ, കഥ അവാർഡുകൾ, ആശാൻ പ്രൈസ്, കഥയ്ക്കും നോവലിനും അബുദാബി ശക്തി അവാർഡുകൾ, നൂറനാട് ഹനീഫ് സ്മാരക പുരസ്‌കാരം. ഒറ്റക്കൈയൻ എന്ന ചലച്ചിത്രം എഴുതി സംവിധാനം ചെയ്തു. ഈ ചിത്രത്തിന് 2007-ലെ രണ്ട് സ്റ്റേറ്റ് അവാർഡ്. ഇതേ ചിത്രത്തിന് മികച്ച നവാഗത സംവിധായകനുള്ള ജേസി ഫൗണ്ടേഷൻ അവാർഡ്. ചിതറിയവർ എന്ന ചലച്ചിത്രത്തിന് തിരക്കഥയും അപ്പ് ആൻഡ് ഡൗൺ എന്ന ചിത്രത്തിന് സംഭാഷണവും എഴുതി. ചെന്നായ (വൂൾഫ്), അമ്മി​ണിപ്പിള്ള വെട്ടുകേസ് (ഒരു തെക്കൻ തല്ലുകേസ്), ശംഖുമുഖി(കാപ്പ) എന്നീ കഥകൾ ചലച്ചിത്രമായി. 'കാളിഗന്ധകി' എന്ന നോവലിന്റെ രൂപാന്തരത്തിന് ഏഴ് സംസ്ഥാന ടി വി പുരസ്കാരം. 'തസ്കരൻ മണിയൻപിള്ള'യ്ക്ക് തമിഴ് വിവർത്തനത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം.

Books of G.R.INDUGOPAN