VISHNU M C
‘കാന്തമലചരിതം ഒന്നാം അധ്യായം’ എഴുതുമ്പോൾ രണ്ടാം ഭാഗത്തിലെ കഥയെപ്പറ്റി ചിന്തിച്ചിരുന്നു കൂടിയില്ല വിഷ്ണു.എം.സി. എന്ന എഴുത്തുകാരൻ. എന്നാലിപ്പോള്‍ ഹിസ്റ്റോറിക്കൽ–മിത്തിക്കൽ ഫിക്ഷൻ, ആക്ഷൻ ത്രില്ലർ, സൈ–ഫെ എന്നീ തലങ്ങൾ സമന്വയിപ്പിച്ച നോവൽത്രയംകൊണ്ട് വായനക്കാരെ വിസ്മയിപ്പിക്കുകയാണ് അദ്ദേഹം.
‘ഞാനെന്ന എഴുത്തുകാരന്റെ യാത്രയാണ് കാന്തമലചരിതം’ എന്നു തുറന്നു പറയുന്ന വിഷ്ണു, ആ എഴുത്തുയാത്രയെപ്പറ്റി മനസ്സു തുറക്കുകയാണ്...
ആദ്യ പുസ്തകം കൊണ്ടുതന്നെ മലയാളത്തിലെ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ എഴുത്തുകാരനാണ് വിഷ്ണു എം.സി. പുരാതന ഈജിപ്തും പഴയകാല തമിഴ്നാടും ശബരിമലയും പശ്ചാത്തലമാക്കി വിഷ്ണു എഴുതിയ നോവൽ ത്രയം, ചരിത്രവും മിത്തും കൽപ്പിത കഥകളും സയൻസ് ഫിക്ഷനും ആക്ഷൻ ത്രില്ലറുമെല്ലാം സമന്വയിപ്പിച്ചതാണ്. അതിലെ ആദ്യ പുസ്തകം, 2020ല്‍ പുറത്തുവന്ന ‘കാന്തമലചരിതം ഒന്നാം അധ്യായം – അഖിനാതന്റെ നിധി’ വിഷ്ണുവിനെ മലയാളത്തിലെ അറിയപ്പെടുന്ന യുവ എഴുത്തുകാരിലൊരാളാക്കി. ചുരുങ്ങിയ സമയംകൊണ്ടാണ് ആ പുസ്തകം വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരനാക്കി വിഷ്ണുവിനെ മാറ്റിയത്. വൈകാതെ പുസ്തകത്തിന്റെ രണ്ടാം ഭാഗവുമെത്തി.
2021ൽ പുറത്തിറങ്ങിയ കാന്തമലചരിതത്തിന്റെ രണ്ടാം അധ്യായം, ‘അറോലകാടിന്റെ രഹസ്യ’വും വായനക്കാരെ നിരാശപ്പെടുത്തിയില്ല. മികച്ച രീതിയിൽത്തന്നെ ആ പുസ്തകവും സ്വീകരിക്കപ്പെട്ടു. ഉദ്വേഗജനകമായ രചനാശൈലിയും വായനക്ഷമതയും വായനക്കാര്‍ക്ക് വലിയ പ്രതീക്ഷയാണു നല്‍കിയത്. കഥയുടെ അവസാനത്തിനായി കാത്തിരുന്നവർക്കായി മൂന്നാമത്തെതും അവസാനത്തെതുമായ പുസ്തകം ‘കാന്തമലചരിതം മൂന്നാം അധ്യായം - യുദ്ധകാണ്ഡം’ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നു. എന്താണ് പുതിയ പുസ്തകത്തിൽ വായനക്കാർക്കായി വിഷ്ണു ഒരുക്കിയിരിക്കുന്നത്? എഴുത്തിലെ വിശേഷങ്ങൾ മനോരമ ഓൺലൈൻ പ്രീമിയത്തിൽ പങ്കുവയ്ക്കുകയാണ് വെഞ്ഞാറമൂട് സ്വദേശിയും ഫയർമാനും കൂടിയായ വിഷ്ണു.