A. P. J. ABDUL KALAM
എ.പി.ജെ. അബ്ദുൾ കലാം (1931-2015)
1931-ൽ തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ചു. യഥാർത്ഥ നാമം: അവുൽ പകിർ ജൈനുലബ്ദീൻ അബ്ദുൾ കലാം. പിതാവ്: ജൈനുലബ്ദീൻ. മാതാവ്: ആഷിയാമ്മ. മിസൈൽ ടെക്‌നോളജി വിദഗ്ദ്ധൻ, തമിഴ് ഭാഷാപണ്ഡിതൻ, തമിഴ് കവി എന്നീ നിലകളിൽ പ്രശസ്തൻ. തിരുച്ചിയിലെ സെന്റ് ജോസഫ്‌സ് കോളജിൽനിന്ന് ബിരുദം. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ എയ്‌റോ എൻജിനീയറിങ്ങിൽ പ്രത്യേക വൈദഗ്ദ്ധ്യം നേടി. എൻ.എ.എസ്.എ.യിൽ നാലു മാസം പഠനപര്യടനം നടത്തിയിട്ടുണ്ട്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (DRDO) മേധാവി, ഡിപ്പാർട്ട്‌മെന്റ് ഒഫ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിന്റെ സെക്രട്ടറി, രാജ്യരക്ഷാമന്ത്രിയുടെ ശാസ്‌ത്രോപദേശകൻ, SLV-3ന്റെ പ്രോജക്ട് ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് ആര്യഭട്ട അവാർഡ് (1994), പദ്മഭൂഷൺ, ഭാരതരത്‌നം (1997) തുടങ്ങിയ ബഹുമതികൾ ലഭിച്ചു. 2002-2007 കാലയളവിൽ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു. 2015 ജൂലൈ 27-ന് അന്തരിച്ചു.